കൊച്ചി: പൊതുനിരത്തുകളില്‍ വെയ്ക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ആപത്താണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി കൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 16ന് മുന്‍പ് സത്യവാങ്മൂലം സമര്‍പ്പിക്കുവാനാണ് കോടതിയുടെ ഉത്തരവ്.
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നും ഇത് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ഇതിനായി എന്ത് നടപടികളാണ് സ്വീകരിച്ചെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. തന്റെ സ്ഥാപനത്തിന്റെ മുന്നിലെ ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യാപാരി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.