ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് വാച്ചുമായി നൂബിയ. ആല്‍ഫ എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട് വാച്ചില്‍ ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ ലഭിക്കുന്ന ഭൂരിഭാഗം സൗകര്യങ്ങളും ലഭ്യമാണ്. 500 എംഎഎച്ച് ബാറ്ററി നല്‍കിയിരിക്കുന്ന ആല്‍ഫയില്‍ ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ ലഭിക്കുന്ന ഭൂരിഭാഗം സൗകര്യങ്ങളും ലഭ്യമാണ്. സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഈ വാച്ചില്‍ ലഭ്യമാണ്.
കൂടാതെ 960 x 192 പിക്‌സലിന്റെ നാല് ഇഞ്ച് ഫ്‌ളെക്‌സിബിള്‍ ഓഎല്‍ഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിട്ടുള്ളത്. സാധാരണ സ്മാര്‍ട് വാച്ചുകളേക്കാള്‍ 230 ശതമാനം കൂടുതല്‍ സ്‌ക്രീന്‍ വലിപ്പമാണ് ഇതിലുള്ളത് എന്ന് കമ്പനി അവകാശപ്പെടുന്നു. വാച്ച് സ്‌ക്രീനിന് മുകളില്‍ സ്‌ക്രീന്‍ തൊടതെ തന്നെയുള്ള വിരലുകളുടെ ചലനങ്ങള്‍ക്കനുസരിച്ചുള്ള ( മോഷന്‍ ജസ്റ്റര്‍ നാവിഗേഷന്‍ ) നാവിഗേഷന്‍ സംവിധാനമാണ് ഇതിലുള്ളത്. 4ജി കണക്റ്റിവിറ്റിയുള്ള ഇ സിം സൗകര്യമാണ് ഇതിലുള്ളത്. സ്റ്റീലില്‍ നിര്‍മിച്ച ഈ വാച്ച്. സ്വര്‍ണം കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.
500 എംഎഎച്ച് ബാറ്ററിയില്‍ 48 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. ടെക്സ്റ്റ് ടൈപ്പ് ചെയ്യാന്‍ ടി9 കീബോര്‍ഡ് ആണുള്ളത്. ശബ്ദത്തിനായുള്ള സ്പീക്കറും ഉണ്ട്. അഞ്ച് മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സ് ആണ് ക്യാമറയില്‍. വാച്ചില്‍ വെള്ളം കടക്കില്ലെന്ന് നൂബിയ അവകാശപ്പെടുന്നു.ഇസിം സൗകര്യമുള്ള പതിപ്പിനെ കൂടാതെ ബ്ലൂടൂത്തിലൂടെ ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പതിപ്പും ആല്‍ഫ വാച്ചിനുണ്ട്. യൂറോപ്പിലും അമേരിക്കയിലുമാണ് വാച്ച് ആദ്യം വില്‍പനയ്‌ക്കെത്തുക. കറുപ്പ് നിറമുള്ള ബ്ലൂടൂത്ത് പതിപ്പിന് വില 449 യൂറോ (36,200 രൂപ) ആണ്. ചൈനയില്‍ വില്‍പനയ്‌ക്കെത്തുന്ന കറുപ്പ് നിറമുള്ള ഇസിം പതിപ്പിന് 549 യൂറോയാണ് (44,300 രൂപ ) വില. സ്വര്‍ണനിറമുള്ള പതിപ്പിന് 649 യൂറോ (52,400രൂപ ) ആണ് വില.