ചിക്കാഗോയില്‍ അതിശൈത്യവും, മഞ്ഞ് കാറ്റും ; രാജ്യത്ത് രണ്ട് മരണം

heavy-snow

ചിക്കാഗോ: അതിശൈത്യത്തിലും മഞ്ഞ് കാറ്റിലും ചിക്കാഗോയില്‍ രണ്ട് പേര്‍ മരിച്ചു. തുടര്‍ന്ന് നൂറിലധികം വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ ചിക്കാഗോയില്‍ ഉണ്ടായിരിക്കുന്നത്.

വിന്‍കോസിന്‍,വടക്കന്‍ ഇല്ലിനോയിസ്, മിഷിഗണ്‍ എന്നിവിടങ്ങളെല്ലാം ഇപ്പോള്‍ മഞ്ഞില്‍ മൂടിയ നിലയിലാണുള്ളത്. കടുത്ത തണുപ്പിനെത്തുടര്‍ന്ന് ഹൃദ്രോഗം മൂര്‍ഛിച്ചാണ് ഒരു വയോധികന്‍ മരിച്ചിരിക്കുന്നത്. വാഹനാപകടത്തിലാണ് 33 വയസ്സുകാരി മരിച്ചത്. നിരവധി വാഹനാപകടങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പലയിടങ്ങളിലും താപനില മൈനസ് 18 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. അതിശക്തമായ മഞ്ഞുവീഴ്ച്ചയ്ക്കും കാറ്റിനുമുള്ള സാധ്യത നിലനില്‍ക്കുകയാണെന്നാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിയിരിക്കുന്നത്.

Top