ശക്തമായ കാറ്റ്; സലാല വിമാനത്താവളത്തില്‍ നിന്ന് വിമാനം തിരിച്ചുവിട്ടു

സലാല: സലാല വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം ശക്തമായ കാറ്റിനെ തുടര്‍ന്ന് തിരിച്ചുവിട്ടു. മസ്ക്കറ്റ് വിമാനത്താവളത്തിലേക്കാണ് വിമാനത്തെ തിരിച്ചുവിട്ടത്. കുറച്ച് സമയത്തിന് ശേഷം കാലാവസ്ഥ അനുകൂലമായപ്പോള്‍ വിമാനം തിരികെ സുരക്ഷിതമായി സലാലയില്‍ ഇറക്കിയെന്നും അധികൃതര്‍ അറിയിച്ചു.

ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ ഒ.വി 113 വിമാനമാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് തിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ രണ്ട് പ്രാവശ്യം ലാന്റിങ് ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടത്.

രാവിലെ 9.00 മണിക്ക് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട വിമാനം 10.40ന് സലാലയില്‍ സുരക്ഷിതമായി ലാന്റ് ചെയ്തു.

Top