വിമാനത്തില്‍ അടിവസ്ത്രം അഴിച്ച സ്ത്രീയെ സഹയാത്രികര്‍ സീറ്റില്‍ കെട്ടിയിട്ടു

മോസ്കോ;വിമാന യാത്രക്കിടെ നിരവധി തവണ അടിവസ്ത്രം അഴിച്ചു മാറ്റിയ സ്ത്രീയെ സഹയാത്രികര്‍ ചേര്‍ന്ന് സീറ്റില്‍ കെട്ടിയിട്ടു. റഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വ്‌ലാഡിവേസ്റ്റോക് എയര്‍പ്പോട്ടില്‍ നിന്ന് വിമാനം പുറപ്പെട്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് സംഭവം അരങ്ങേറിയതെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീറ്റില്‍ നിന്നും എഴുന്നേറ്റ സ്ത്രീ കാബിനു ചുറ്റും കറങ്ങുകയായിരുന്നു.

യാത്ര തുടങ്ങിയ ഉടനെ ഫ്‌ലൈറ്റിനകത്ത് അടിവസ്ത്രമില്ലാതെ അലക്ഷ്യമായി ചുറ്റിത്തിരിഞ്ഞ 39 കാരിയെ മറ്റു നിര്‍വ്വാഹമില്ലാത്തതു കൊണ്ടാണ് കെട്ടിയിട്ടത്. കയറും ടാപ്പും ഉപയോഗിച്ചാണ് യുവതിയെ സീറ്റില്‍ കെട്ടിയിട്ടത്.

സ്ത്രീ ആദ്യം വസ്ത്രങ്ങള്‍ ഓരോന്നായി അഴിക്കുകയും ധരിക്കുകയും ചെയ്തു തുടങ്ങി. നിരവധി തവണ കാബിന്‍ ക്രൂവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്ന സ്ത്രീക്ക് മാനസികാസ്വസ്ഥ്യം ഉള്ളതു പോലെയാണ് ആളുകള്‍ക്ക് അനുഭവപ്പെട്ടത്. മയക്കു മരുന്ന് കഴിച്ചതു കാരണം അബോധാവസ്ഥയിലായിരുന്നു സ്ത്രീ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാതെ വന്നപ്പോള്‍ വിമാന ജീവനക്കാരും മറ്റും യാത്രക്കാരും ചേര്‍ന്ന് സ്ത്രീയെ ബന്ധിപ്പിക്കാം
തീരുമാനിക്കുകയായിരുന്നു. സ്ത്രീയുടെ സുരക്ഷക്കും മറ്റു യാത്രക്കാര്‍ക്ക് അസൗകര്യം ഇല്ലാതിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു നടപടി ചെയ്തതെന്ന് അവര്‍ വിശദീകരിക്കുന്നു. ഒരു കയറും, സീറ്റ് ബെല്‍റ്റും, ടാപ്പും ചേര്‍ത്താണ് സ്ത്രീയെ കെട്ടിയിട്ടത്. സൈബീരിയയിലെ ടോല്‍മച്ചേവോ എയര്‍പ്പോട്ടിലെക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. ഫ്‌ലൈറ്റ് സുരക്ഷിതമായി ലാന്റ് ചെയ്തതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ അറസ്റ്റ് ചെയ്ത് മാറ്റി.

 

 

 

 

Top