ബംഗളൂരു: പരീക്ഷണാടിസ്ഥാനത്തില്‍ വീഡിയോ സ്ട്രീമിംഗുമായി ഫ്‌ലിപ്കാര്‍ട്ട് എത്തുന്നതായി റിപ്പോര്‍ട്ട്. സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഇല്ലാതെ തികച്ചും സൗജന്യമായി വീഡിയോകള്‍ എത്തിക്കുകയാണ് ഇതിലൂടെ ഫ്‌ലിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.
ദീപാവലിയോടനുബന്ധിച്ച് സെപ്റ്റംബറോടെ വീഡിയോ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ വാള്‍ട്ട് ഡിസ്‌നിയില്‍ നിന്നും ബാലാജി ടെലിഫിലിമില്‍ നിന്നും വീഡിയോകള്‍ വാങ്ങിയായിരിക്കും ഫ്‌ലിപ്കാര്‍ട്ടില്‍ സ്ട്രീമിംഗ് നടത്തുക.
ഇന്‍ ഹൗസ് ആയി നിര്‍മ്മിക്കുന്ന വീഡിയോകള്‍ രണ്ടാം ഘട്ടത്തില്‍ പുറത്തിറക്കുമെന്നും ഫ്‌ലിപ്കാര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.