ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും ഉത്പാദിപ്പിക്കുന്നതുമെല്ലാം നിയമപരമായി രാജ്യത്ത് കുറ്റം തന്നെയാണ്. ഈ രീതിയില്‍ നിലവാരമില്ലാത്ത കുക്കറുകൾ വിറ്റതിന് ഓണ്‍ലൈൻ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനിപ്പോൾ സിസിപിഎ പിഴ ചുമത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് ഫ്ളിപ്കാര്‍ട്ടും പിഴയായി അടയ്ക്കേണ്ടത്. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചുവെന്ന വകുപ്പ് പ്രകാരമാണ് പിഴ.
598 പ്രഷര്‍ കുക്കറുകളാണ് നിലവാരമില്ലാത്തതായി ഫ്ളിപ്കാര്‍ട്ട് വിറ്റഴിച്ചിരിക്കുന്നത്. ഇതെല്ലാം തിരിച്ചെടുത്ത് ഉപഭേക്താക്കള്‍ക്ക് ഇവയുടെ പണം തിരികെ നല്‍കുകയും വേണം. സംഭവത്തില്‍ 45 ദിവസത്തിനകം വിശദീകരണ റിപ്പോര്‍ട്ട് നല്‍കാനും ഫ്ളിപ്കാര്‍ട്ടിനോട് സിസിപിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ രീതിയില്‍ നിലവാരം കുറഞ്ഞ പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ചതിന് ഓണ്‍ലൈൻ വ്യാപാര ശൃംഖലയായ ആമസോണിന് പിഴ കിട്ടിയിരുന്നു.
സെൻട്രൽ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ അതോറിറ്റി’ (സിസിപിഎ) ആണ് ആമസോണിന് പിഴ ചുമത്തിയിരുന്നത്. ഒരു ലക്ഷം രൂപയായിരുന്നു പിഴ. വിറ്റഴിച്ച കുക്കറുകള്‍ തിരിച്ചെടുത്ത് ഉപഭോക്താക്കള്‍ക്ക് അതിന്‍റെ പണം തിരികെ നല്‍കാനും സിസിപിഎ ഉത്തരവിട്ടിരുന്നു.
ആമസോണില്‍ നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ച സംഭവത്തില്‍ 2,265 കുക്കറുകളാണ് സൈറ്റില്‍ നിന്ന് വില്‍ക്കപ്പെട്ടിരുന്നത്. ഇവയെല്ലാം തിരിച്ചെടുക്കാനും ഉപഭോക്താക്കള്‍ക്ക് പണം നല്‍കാനും ഉത്തരവുണ്ടായിരുന്നു.