ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി കൂടുതല്‍ വ്യാപാരം നടക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഏതാനും ഉല്‍പന്നങ്ങള്‍ തിരിച്ചെടുക്കുന്ന കാലയളവ് ഫ്‌ലിപ്കാര്‍ട്ട് വെട്ടിച്ചുരുക്കി. പുതിയ നയമനുസരിച്ച് ഉപഭോക്താവ് വാങ്ങിയ ഉല്‍പന്നം മടക്കി അയക്കണമെന്നുണ്ടെങ്കില്‍ 10 ദിവസത്തിനുള്ളില്‍ തിരിച്ച് നല്‍കണം.
നേരത്തെ ഇക്കാലയളവ് 30 ദിവസമായിരുന്നു. ഇതിലൂടെ ഫ്‌ലിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. ജൂണ്‍ 20 മുതല്‍ ഫ്‌ലിപ്കാര്‍ട്ട് മുഖേന വില്‍ക്കുന്നവര്‍ കൂടുതല്‍ കമ്മീഷന്‍ നല്‍കേണ്ടി വരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
അടുത്തിടെ ആഗോള ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണും കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം കമ്മീഷന്‍ വര്‍ധിപ്പിച്ചാല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയുള്ള ഉല്‍പന്നങ്ങളുടെ വില ഒമ്പത് ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സാധനങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ബുക്കുകള്‍ തുടങ്ങിയവക്കാണ് പുതിയരീതി ബാധകമാവുക.