Flipkart suffers Rs 2,000-crore loss in discount war

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന് 2,000 കോടി രൂപ നഷ്ടം സംഭവിച്ചതായി കമ്പനി. 2015 മാര്‍ച്ച് വരെയുള്ള കണക്കുകളിലാണ് ഇത്രയും നഷ്ടം കണക്കാക്കിയത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വില്‍പ്പനയില്‍ വന്‍ ഇളവ് നല്‍കിയതാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്.

ഫ്‌ളിപ്കാര്‍ട്ട് ഇന്റര്‍നെറ്റിന് 1,094.4 കോടി രൂപയും ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയ്ക്ക് 836.5 കോടി രൂപയും നഷ്ടമുണ്ടായെന്നാണ് കമ്പനി പറയുന്നത്.

ഫ്‌ളിപ്കാര്‍ട്ടിലെ ഭൂരിഭാഗം ഉല്പന്നങ്ങളും വന്‍തോതില്‍ വില കുറച്ചാണ് വില്ക്കുന്നത്. മുഖ്യ എതിരാളികളായ സ്‌നാപ്ഡീലിനേയും ആമസോണിനേയും പിന്തള്ളാനാണ് ഇത്രയും കിഴിവുകള്‍ ഫ്‌ളിപ്കാര്‍ട്ട് അനുവദിച്ചത്.

ഈ വര്‍ഷം ഒക്ടോബറിലും ഫ്‌ളിപ്കാര്‍ട്ട് വന്‍തോതില്‍ ഡിസ്‌കൗണ്ടുകള്‍ അനുവദിച്ചിട്ടുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇരുകമ്പനികള്‍ക്കും കൂടി 715 കോടിയുടെ നഷ്ടമാണുണ്ടായിരുന്നത്.

Top