ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരായ സച്ചിന്‍, ബിന്നി ബന്‍സാലിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന് ഓഹരി കൈമാറിയതു സംബന്ധിച്ച് വിവരങ്ങള്‍ തിരക്കിയാണ് നോട്ടീസ്. ഇരുവര്‍ക്കും പുറമെ, 35 ഓഹരി ഉടമകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഓഹരി വില്‍പനയിലൂടെ ഉണ്ടാക്കിയ മൂലധന നേട്ടത്തിന് ഇന്ത്യക്കാര്‍ എന്ന നിലയില്‍ 20 ശതമാനം നികുതി നല്‍കാന്‍ സച്ചിനും ബിന്നിയും ബാധ്യസ്ഥരാണ്. ഇത്തരത്തില്‍ വരുമാനമുണ്ടാകുമ്പോള്‍ മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ടതാണ്. അത് എപ്പോള്‍ അടയ്ക്കുമെന്നും ഇരുവര്‍ക്കും നല്‍കിയ നോട്ടീസില്‍ ആദായനികുതി വകുപ്പ് ചേദിച്ചു. നികുതിയുടെ 75 ശതമാനം ഡിസംബര്‍ 15ഓടെയും ബാക്കി 2019 മാര്‍ച്ച് 15ഓടെയും നിക്ഷേപിക്കേണ്ടതുണ്ട്.