ജക്കാര്‍ത്ത: ഭൂകമ്പം നാശം വിതച്ചതിന് പിന്നാലെ ഇന്തോനേഷ്യയില്‍ പ്രളയം. സുമാത്രയിലുണ്ടായ പ്രളയത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 27 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരുക്കേറ്റു. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പതിനൊന്ന് കുട്ടികളാണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
സുമാത്രയുടെ വടക്ക് പടിഞ്ഞാറ് മേഖലയിലാണ് പ്രളയം ഏററവും കൂടുതല്‍ ദുരിതം വിതച്ചത്. മൗറ സലാദി ഗ്രാമത്തിലെ ഒരു ഇസ്ലാമിക് സ്‌കൂളിലെ 11 കുട്ടികളാണ് മരിച്ചത്. 29 കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. നിരവധി കെട്ടിടങ്ങളാണ് നിലംപൊത്തിയത്.വീടുകളില്‍ രണ്ട് മീറ്ററോളം ഉയരത്തിലാണ് വെള്ളം കയറിയത്. റോഡുകള്‍ തകര്‍ന്നതോടെ പലസ്ഥലങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയാണ്.