പ്രളയത്തില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ എയര്‍ടെല്‍ രംഗത്ത്

airtel

കൊച്ചി: പ്രളയത്തില്‍ അകപ്പെട്ടവരുടെ സ്ഥലം കണ്ടെത്താന്‍ സംവിധാനം ഒരുക്കി എയര്‍ടെല്‍ രംഗത്ത്. എയര്‍ടെല്‍ മൊബൈല്‍ ഉള്ളവരുടെ ലൊക്കേഷന്‍ വ്യക്തമായി അറിയാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ കയ്യില്‍ എയര്‍ടെല്‍ മൊബൈലാണെങ്കില്‍ 1948 എന്ന നമ്പറിലേക്ക് വിളിക്കുക. അതിന് ശേഷം നിങ്ങള്‍ ലോക്കേഷന്‍ അറിയേണ്ട വ്യക്തിയുടെ നമ്പര്‍ ഷെയര്‍ ചെയ്യുക. ഇതോടെ ആ വ്യക്തിയുടെ ലോക്കേഷന്‍ നിങ്ങള്‍ക്ക് എസ് എം എസായി ലഭിക്കും. നിങ്ങള്‍ മറ്റൊരു മൊബൈല്‍ സര്‍വീസിലുള്ള ആളാണെങ്കില്‍ 9940344344 എന്ന നമ്പറില്‍ വിളിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

എയര്‍ടെല്‍ ഉപയോക്താവിനെ മാത്രമേ ഇത്തരത്തില്‍ കണ്ടെത്താന്‍ സാധിക്കൂ എന്നാണ് എയര്‍ടെല്‍ പറയുന്നത്. ഒപ്പം ഇന്ന് രാവിലെ തന്നെ എയര്‍ടെല്‍ അടക്കമുള്ള മൊബൈല്‍ സേവനദാതാക്കള്‍ വോയിസ് കോളും ഡാറ്റ ഉപയോഗവും സൗജന്യമാക്കിയിട്ടുണ്ട്.

Top