തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എം.പി ഫണ്ട് വിനിയോഗിക്കാന്‍ രാജ്യത്തെ എല്ലാ എം.പിമാര്‍ക്കും അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് സി.പി.ഐ ദേശീയ കൗണ്‍സില്‍ സെക്രട്ടറി ബിനോയ് വിശ്വം.
2013ല്‍ ഉത്തരഖണ്ഡില്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അത്യന്തം ഗുരുതരമായ പ്രകൃതിദുരന്തം എന്ന നിലയിലാണ് അന്ന് സര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ എം.പിമാര്‍ക്കും ഇതുസംബന്ധിച്ച കത്ത് നല്‍കിയിരുന്നതെന്നും സമാനമായ സാഹചര്യങ്ങളാണ് ഇന്ന് കേരളത്തിലുള്ളതെന്നും കേരളത്തിലുണ്ടായത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഇനിയും അമാന്തിക്കരുതെന്നും ബിനോയ് വിശ്വം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.