ദുരിതപ്പെയ്ത്തിന് ശമനം. . . മഴയുടെ ശക്തി കുറഞ്ഞു, ജില്ലകളില്‍ എങ്ങും റെഡ് അലര്‍ട്ട് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതക്കെടുതിയിലാക്കി പെയ്ത മഴയുടെ ശക്തി കുറഞ്ഞു. ജില്ലകളിൽ നിലവിൽ മുന്നറിയിപ്പൊന്നും ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടില്ല.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഈ രണ്ടു ജില്ലകൾക്ക് പുറമേ ഇടുക്കിയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മറ്റ് ജില്ലകളിലെല്ലാം മഴയുടെ ശക്തി കുറഞ്ഞിട്ടുമുണ്ട്.

വെള്ളിയാഴ്ച കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തരുന്ന സൂചന. ശനിയാഴ്ച മുതൽ മഴ പൂർണമായും മാറി നിൽക്കുമെന്നും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ദുർബലമായതാണ് മഴ കുറയാൻ കാരണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

Top