ഇതാണ് ന്യായാധിപൻ . . എങ്ങനെ നന്ദി പറയും കേരളം ഈ മനുഷ്യ സ്നേഹിയോട്

ജാർഖണ്ഡ്: വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നാശനഷ്ടത്തിൽ നിന്നും കരകയറുവാൻ എല്ലാവരും ഒരുമിച്ചു ശ്രമിക്കുകയാണ്. ദുരിതാശ്വാസത്തിനായുള്ള ധനസമാഹരണം പലവഴിക്ക് നടക്കുമ്പോൾ കേരളത്തിന് കൈത്താങ്ങ് ഒരുക്കുകയാണ് ജാർഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ സെൻ. അദ്ദേഹത്തിന്റെ വേറിട്ട നടപടികൾ വളരെയധികം ശ്രദ്ധ ആകർഷിക്കുകയാണ്.

കഴിഞ്ഞ ആഴ്ച ജസ്റ്റിസ് സെന്നിന് മുമ്പാകെ വന്ന ജാമ്യാപേക്ഷകളിൽ എല്ലാം അദ്ദേഹം തീർപ്പ് കൽപ്പിച്ചത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഉത്തരവിട്ടു കൊണ്ടായിരുന്നു. അത്തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് അഞ്ചര ലക്ഷം രൂപയാണ്.

kerala flood

ആഗസ്റ്റ് 24 മുതൽ മുപ്പത് വരെയുള്ള കാലയളവിൽ ജസ്റ്റിസ് സെൻ പരിഗണിച്ചത് 27 ജാമ്യാപേക്ഷകളായിരുന്നു. ഓരോ അപേക്ഷയിലും 5000 മുതൽ 75000 രൂപ വരെ കോടതിച്ചെലവ് വിധിച്ചു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന മുറയ്ക്കാണ് ജാമ്യം നടപ്പിലാവുകയെന്ന് അദ്ദേഹം പ്രത്യേകം എഴുതിവെയ്ക്കുകയും ചെയ്തു. കക്ഷികളുടെ കരുത്തും കുറ്റാരോപിതർക്കെതിരായ കുറ്റങ്ങളുടെ തീവ്രതയും നോക്കിയാണ് ജസ്റ്റിസ് സെൻ തുക നിശ്ചയിച്ചിരിക്കുന്നത്.

heavy rain

ജസ്റ്റിസ് സെൻ കേരളത്തിന് കൈത്താങ്ങ് ഒരുക്കുവാൻ ശ്രമിച്ചപ്പോൾ ജസ്റ്റിസുമാരായ അപരേഷ് കുമാർ സിങ്, രത്‌നാക്കർ ഭംഗേര എന്നിവരും ആ മാർഗ്ഗം തന്നെ സ്വീകരിച്ചു. ജാർഖണ്ഡ് ഹൈക്കോടതി മാത്രമല്ല, രാജ്യത്തെ മറ്റ് ഹൈക്കോടതികളും കേരളത്തിന് കൈത്താങ്ങൊരുക്കാൻ അവരുടേതായ രീതിയിൽ ഇടപെടൽ നടത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ജാർഖണ്ഡിലെ സിങ്ഭും സ്വദേശിയായ ജസ്റ്റിസ് ആനന്ദ് സെൻ 2016 ഏപ്രിലിലാണ് ജാർഖണ്ഡ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റത്. ഈ വർഷം ജനുവരി ഒൻപതിന് സ്ഥിരം ജഡ്ജിയായി.

Top