സാമൂഹ്യ, മനഃശാസ്ത്ര ഇടപെടലുകളിലൂടെ 1,85,538 പേര്‍ക്ക് സാന്ത്വനമേകാന്‍ സാധിച്ചുവെന്ന്

kk-shailajaaaa

തിരുവനന്തപുരം: പ്രളയത്തിന് ശേഷം സെപ്റ്റംബര്‍ 14 വരെയുള്ള കണക്കനുസരിച്ച് 1,85,538 പേര്‍ക്ക് സാമൂഹ്യ, മനഃശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ സാധിച്ചതായി മന്ത്രി കെ.കെ. ശൈലജ.

10 ജില്ലകളിലായി 349 പരിശീലന പരിപാടികള്‍ വഴി ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 16,671 പേര്‍ക്ക് മാനസികാരോഗ്യ ദുരന്തനിവാരണ പരിശീലനം നല്‍കിയിരുന്നുവെന്നും മന്ത്രി അറിയിച്ചു. പരിശീലനം ലഭിച്ചവര്‍ 661 ക്യാമ്പ് സന്ദര്‍ശനങ്ങളും 1,00,187 ഭവന സന്ദര്‍ശനങ്ങളും നടത്തിയെന്നും കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുള്ള 1525 പേര്‍ക്ക് മാനസികാരോഗ്യ ചികിത്സയും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

ആശാ പ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ശേഷം കൂടുതല്‍ ഭവന സന്ദര്‍ശനങ്ങള്‍ നടത്തി കൊണ്ട് എല്ലാവര്‍ക്കും മാനസികാരോഗ്യ സേവനം ഉറപ്പുവരുത്തുവാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ആഗസ്റ്റ് 18നാണ് എല്ലാ ജില്ലകളിലും മാനസികാരോഗ്യ ദുരന്ത നിവാരണ സംഘങ്ങള്‍ രൂപീകരിച്ചത്.

Top