പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പ് കേസ്: മുഖ്യപ്രതി കീഴടങ്ങി

കാക്കനാട്: പ്രളയ ദുരിതാശ്വാസഫണ്ട് വകമാറ്റിയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ മഹേഷ് പൊലീസിന് മുന്‍പാകെ കീഴടങ്ങി. പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ മഹേഷും ക്ലര്‍ക്കായ വിഷ്ണു പ്രസാദും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. കേസില്‍ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം നേതാവ് എന്‍.എന്‍.നിധിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

തട്ടിപ്പില്‍ കൂടുതല്‍ സി പി എം നേതാക്കളുടെ പങ്ക് പുറത്ത് വന്നതിന് പിന്നാലെയാണ് കൊല്ലം സ്വദേശിയായ മഹേഷ് കീഴടങ്ങുന്നത്.ഇന്നലെ രാത്രി പത്ത് മണിക്ക് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി കലക്ട്രേറ്റിലെ ക്‌ളര്‍ക്ക് വിഷ്ണുപ്രസാദിന്റെ അടുത്ത സുഹൃത്താണ് മഹേഷ്.

തൃക്കാക്കരയില്‍ വിഷ്ണുവിന്റെ വീട്ടില്‍ വാടകക് താമസിക്കുമ്പോഴാണ് ഇരുവരും അടുത്ത സുഹുത്തുക്കളാക്കുന്നത്. പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ഇരുവരും ചേര്‍ന്നാണ് ഗുഡാലോചന നടത്തുന്നതും. ഇതിനായി ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിക്കുന്ന ജോലി ഏല്‍പ്പിച്ചത് മഹേഷിനെ ആയിരുന്നു. മഹേഷ് ആണ് പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സംഘടിപ്പിക്കുന്നതും.

തൃക്കാക്കര സ്റ്റേഷനിലെ ലോക്കപ്പില്‍ കഴിയുന്ന മഹേഷനെ രാവിലെ ജില്ലാ കൈം ബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. ഇതിനിടെ, കേസിലുള്‍പ്പെട്ട രണ്ടമത്തെ നേതാവിനെയും സ പി എം പുറത്താക്കി. ഇന്നലെ അറസ്റ്റിലായ തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റ അംഗം എന്‍ എന്‍ നിധിനെയാണ് പ്രാഥമിക അംഗതത്വത്തില്‍ നിന്ന് പുറത്താക്കിയത്. പത്തര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഇതേ ലോക്കല്‍ കമ്മിറ്റിയിലെ അംഗം എം എം അന്‍വറിനെ കഴിഞ്ഞ ആഴ്ച പുറത്താക്കിയിരുന്നു.

Top