തൃശൂര്‍ : കേരളത്തില്‍ കൊടുംനാശം വിതച്ച പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസം ഉടന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പ്രളയക്കെടുതിയില്‍ പണം ലഭ്യമാക്കേണ്ട എല്ലാവര്‍ക്കും അടിയന്തിരമായി തുക ലഭ്യമാക്കണമെന്നും കമ്മീഷന്‍ അംഗം പി. മോഹന്‍ദാസ് ആവശ്യപ്പെട്ടു.
ധനസഹായം ലഭ്യമാക്കാന്‍ കാലതാമസം പാടില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും പുനര്‍ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പായിട്ട് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
പുനര്‍നിര്‍മാണത്തിന് ജനങ്ങളുടെ യോജിപ്പ് അനിവാര്യമാണെന്നും ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടായി തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പുനര്‍നിര്‍മ്മാണം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനര്‍നിര്‍മ്മാണത്തില്‍ നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടുന്നതാണെന്നും വെള്ളപ്പൊക്കത്തിന്റെ ആഘാതം സംബന്ധിച്ച് വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാണം അടുത്ത മാര്‍ച്ചിനു മുന്‍പായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെയും പറഞ്ഞിരുന്നു.