തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ വിദേശസന്ദര്‍ശനം പ്രതിസന്ധിയില്‍. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദേശത്ത് ദുരിതാശ്വാസ സമാഹരണ യാത്ര പോകുന്നതിന് മന്ത്രിമാര്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്. മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് വിദേശയാത്ര പോകുന്നത്.
മുഖ്യമന്ത്രിക്ക് നല്‍കിയ അനുമതിയില്‍ കര്‍ശന നിബന്ധനകളാണുള്ളത്. ഈ മാസം 18 മുതലാണ് വിദേശയാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. വായ്പാ പരിധി ഉയര്‍ത്തുന്നതിലും അനിശ്ചിതത്വമുണ്ട്. ലോകബാങ്ക്, എഡിബി വായ്പകളും അനിശ്ചിതത്വത്തിലാണ്. പരിധി ഉയര്‍ത്താതെ കേരളത്തിന് കടമെടുക്കാനാകില്ല.
അതേസമയം, യാത്രയുമായി ബന്ധപ്പെട്ട തടസങ്ങളെല്ലാം ഉടന്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സുനില്‍ കുമാര്‍ പ്രതികരിച്ചു.