ന്യൂഡല്‍ഹി: വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാരും രംഗത്ത്.
ഡല്‍ഹി ചീഫ് ജസ്റ്റിസ് രജേന്ദ്ര മേനോനും ജഡ്ജിമാരുമാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ദിനേഷ് കുമാര്‍ ശര്‍മ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തെ സഹായിക്കുക എന്നത് എല്ലാവരുടെയും കടമയാണെന്നും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ സഹായഹസ്തവുമായി എത്തണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരും 25,000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരുന്നു.