നിയമ ലംഘനം; മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കുവാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഒരു മാസത്തിനുള്ളില്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന കാരണത്താലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തീരദേശ പരിപാലന അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അനധികൃത നിര്‍മ്മാണത്തെ തുടര്‍ന്ന് ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

Top