പ്രളയക്കെടുതി: ഹർജികള്‍ക്കായി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

highcourt

കൊച്ചി : പ്രളയവുമായി ബന്ധപ്പെട്ട് നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ വരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഹര്‍ജികളില്‍ കോടതിയെ സഹായിക്കുന്നതിനായാണ് അഡ്വ ജേക്കബ് അലക്‌സിനെ അമിക്കസ് ക്യൂറിയായി ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.

അതേസമയം പ്രളയ ദുരിതാശ്വാസ സഹായനിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങള്‍ക്ക് മാത്രമേ 80 സി അനുസരിച്ചുള്ള ആദായനികുതി ഇളവ് ലഭിക്കൂ. ഈ സാങ്കേതിക പ്രശ്‌നം ഉള്ളതിനാല്‍ പ്രളയത്തിനായി പ്രത്യേക അക്കൗണ്ട് സൂക്ഷിക്കാനാവില്ലന്നും സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിഥിയിലേക്കാണ് തുക വരുന്നതെങ്കിലും ഇത് പ്രത്യേക കണക്കായി സൂക്ഷിക്കും. നൂറു വർഷത്തിനുളളിലെ ഏറ്റവും വലിയ പ്രളയമാണുണ്ടായതെന്നും സർക്കാർ സ്വീകരിക്കുന്നത് സ്വോഭാവിക നടപടികളാണെന്നും ഹൈക്കോടതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഇപ്പോള്‍ 1021 കോടി കവിഞ്ഞു.

Top