ഷിംല: വെള്ളപ്പൊക്കവും മഞ്ഞു വീഴ്ചയും രൂക്ഷമായ സാഹചര്യത്തില്‍ ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി കിടന്ന 20 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഹിമാചലിലെ ഛത്ത്രു, ചോട്ട ധാര തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങി കിടന്ന വിനോദ സഞ്ചാരികളെ വ്യോമസേന ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്.
മൂന്ന് ദിവസത്തിനിടെ 18 വിദേശികള്‍ ഉള്‍പ്പെടെ 1,300 പേരെയാണ് ഹിമാചലില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ഹിമാചലില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു. പലയിടങ്ങളിലായി അഞ്ഞൂറോളം പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.