ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ യമുന നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹി വെള്ളപ്പൊക്ക ഭീഷണിയിലാണ്. തീരമേഖലയില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ശനിയാഴ്ച രാവിലെയും ശക്തമായ മഴയാണ് ഡല്‍ഹിയില്‍ തുടരുന്നത്.
യമുനാ നദിയുടെ ജലനിരപ്പ് രാവിലെ പത്ത് മണിയോടെ 204.83 മീറ്റര്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ജലനിരപ്പ് 205.06 മീറ്ററായി വര്‍ധിച്ചതായും ജലനിരപ്പ് ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും ഇപ്പോള്‍ അപകടമൊന്നുമില്ലെന്നും ഫ്‌ളഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.