തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ പമ്പയില്‍ മാത്രമായി 100 കോടിയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ വിലയിരുത്തല്‍. പമ്പയുടെ പുനര്‍നിര്‍മ്മാണം ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യേഗസ്ഥനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചു.
വലിയ നാശനഷ്ടമാണ് പമ്പയില്‍ ഉണ്ടായത്. പുനര്‍ നിര്‍മ്മാണം വേഗത്തിലാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. റോഡ് പണി തുടങ്ങി കഴിഞ്ഞു. മൂന്ന് ബെയ്‌ലി പാലങ്ങള്‍ ഉടന്‍ നിര്‍മ്മിക്കുമെന്നും നാളെ മുതല്‍ സൈന്യം രംഗത്തുണ്ടാകുമെന്നും യോഗം അറിയിച്ചു. പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി രണ്ട് പാലങ്ങളും ചരക്ക് നീക്കത്തിനായി മറ്റൊന്നും നിര്‍മ്മിക്കും. പമ്പാ തീരത്ത് നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും യോഗത്തില്‍ തീരുമാനമെടുത്തു.
പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും ബേസ് സ്റ്റേഷനും പാര്‍ക്കിംഗും ഇനി നിലക്കലാകും.നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ദേവസ്വം ബോര്‍ഡിനൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിക്കാന്‍ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനെ തീരുമാനിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ അറിയിച്ചു.