അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി; ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തി ഇല്ലെന്ന് എഐവൈഎഫ്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തി നിലനില്‍ക്കുന്നില്ലെന്ന് എഐവൈഎഫ്.

പ്രളയം നേരിടുന്നതിന് അതിരപ്പിള്ളിയില്‍ ഡാം കെട്ടണമെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് എഐവൈഎഫ് രംഗത്ത് എത്തിയിരിക്കുന്നത്. പലതവണ ചര്‍ച്ച ചെയ്ത് ഉപേക്ഷിച്ച പദ്ധതിക്ക് വേണ്ടി വൈദ്യുതി മന്ത്രി വീണ്ടും രംഗത്തെത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഇക്കാര്യം മന്ത്രി തന്നെ വ്യക്തമാക്കണമെന്നും എഐവൈഎഫ് വ്യക്തമാക്കി.

Top