പ്രളയക്കെടുതിയില്‍ സഹായവുമായി ഗൂഗിളും രംഗത്ത്

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഗൂഗിള്‍ രംഗത്ത്. ഗൂഗിള്‍ ‘പേഴ്സണ്‍ ഫൈന്‍ഡര്‍’ എന്ന പുതിയ സംവിധാനത്തിലൂടെ ദുരന്തത്തില്‍പ്പെട്ട സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ സാധിക്കുന്നതാണ്. കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആളുകളെ കുറിച്ചുള്ള വിവരം പങ്കുവെക്കാനാണ് ഗൂഗിള്‍ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍ എല്ലാം തിരഞ്ഞ് കണ്ടുപിടിക്കാവുന്ന വിധത്തില്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം, ഫൈലിന്‍ ചുഴലിക്കാറ്റ് തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലെ ദുരന്തങ്ങളില്‍ ഗൂഗിള്‍ ടീം ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. കൂടാതെ കേരള സര്‍ക്കാറിന്റെ കേരള റെസ്‌ക്യൂ വെബ്‌സൈറ്റ് വഴി സഹായം അഭ്യര്‍ഥിക്കാനും സഹായം ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനും മറ്റു സേവനങ്ങളും ലഭ്യമാണ്.

Top