പത്തനംതിട്ട: കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രൊഫഷണല്‍ കോളജുകള്‍ക്കും ആംഗന്‍വാടികള്‍ക്കും ഉള്‍പ്പെടെയാണ് അവധി നല്‍കിയിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്.
പമ്പാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമുണ്ട്.