ഏതന്‍സ്: കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത വെള്ളപ്പൊക്കത്തില്‍ ഗ്രീസില്‍ നിന്ന് 800 പേരെ രക്ഷപ്പെടുത്തിതതായി അഗ്‌നിരക്ഷസേന അറിയിച്ചു. കോരിച്ചെരിയുന്ന മഴയെ തുടര്‍ന്ന് തെരുവുകളില്‍നിന്ന് കാറുകളടക്കം കടലിലേക്ക് ഒലിച്ചു പോയതായി റിപ്പോര്‍ട്ടുണ്ട്. ബള്‍ഗേറിയയിലും തുര്‍ക്കിയിലും കനത്ത പ്രളയം നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
ഗ്രീസില്‍ മൂന്ന് പേര്‍ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലുമായി 14 പേര്‍ മരിച്ചിട്ടുണ്ട്. സ്വിഫ്റ്റ് വാട്ടര്‍ റെസ്‌ക്യൂ വിദഗ്ധരും ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് യൂണിറ്റുകളില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരും കരസേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും ദൂരസ്ഥലങ്ങളില്‍ എത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അഗ്‌നിശമന സേനാ വക്താവ് വാസിലിസ് വത്രകോഗിയാനിസ് പറഞ്ഞു.
ഒറ്റപ്പെട്ടുപോയവരെ കണ്ടെത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ശ്രമങ്ങള്‍ തുടരുകയാണ്. 12 മണിക്കൂറിനുള്ളില്‍ ഏതന്‍സില്‍ ശരാശരി വാര്‍ഷിക മഴയുടെ ഇരട്ടിയിലധികം ലഭിച്ചതായി സര്‍ക്കാര്‍ വക്താവ് പാവ്ലോസ് മരിനാക്കിസ് പറഞ്ഞു.