ഫ്ളോറിഡ: ഒമ്പതു പേരെ തട്ടിക്കൊണ്ടുപോയി കൊലപാതകം നടത്താന്‍ പദ്ധതിയിട്ട രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഫ്ളോറിഡ പൊലീസിന്റെ പിടിയില്‍. വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ പരിശോധിച്ച അദ്ധ്യാപികയാണ് കൊലപാതക പദ്ധതിയെക്കുറിച്ച് പൊലീസിനെ അറിയിച്ചത്.
തോക്കുകളെക്കുറിച്ചും അവ എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നതിനെക്കുറിച്ചും മൃതദേഹങ്ങള്‍ കത്തിച്ച് തെളിവുകള്‍ നശിപ്പിച്ച് പൊലീസിന്റെ പിടിയില്‍പെടാതെ എങ്ങനെ രക്ഷ നേടാം എന്നതിനെക്കുറിച്ചും ഉള്ള വിശദ വിവരങ്ങള്‍ അടങ്ങുന്ന ഫോള്‍ഡറുകള്‍ ഇവരുടെ കമ്പ്യൂട്ടര്‍ ഫോള്‍ഡറുകളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
കൊലപ്പെടുത്തേണ്ട ആളുകളുടെ പേരുവിവരങ്ങളും ഇതില്‍ രേഖപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് ഇവരെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമോ മറ്റ് സാഹചര്യങ്ങളോ ഒന്നുംതന്നെയില്ല. പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമാരംഭിച്ചു. ലിസ്റ്റില്‍ പേരുള്ള ഒമ്പതുപേര്‍ക്കും പ്രത്യേക സുരക്ഷ നല്‍കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.