വിദേശത്തുള്ള യുഎഇ പൗരന്മാര്‍ക്ക് മാര്‍ച്ച് 31 വരെ നാട്ടിലേയ്ക്ക് മടങ്ങാം

ദുബായ്: വിദേശത്തുള്ള  പ്രവാസികള്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയിലേക്ക് മടങ്ങിയെത്താന്‍ അനുമതി. ആറ് മാസത്തിലധികം വിദേശത്ത് കഴിഞ്ഞ പൗരന്മാര്‍ക്കാണ് ഈ സൗകര്യം. ഫ്‌ലൈ ദുബായും, എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വീറ്റില്‍ ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെയും മന്ത്രിയെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവയെ ടാഗ് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ നിരവധി പ്രവാസികളാണ് പല രാജ്യങ്ങളിലായി കുടുങ്ങി കിടക്കുന്നത്.

യുഎഇ റസിഡന്റ് വിസ കൈവശം വയ്ക്കുകയും 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുകയും ചെയ്താല്‍, 2021 മാര്‍ച്ച് 31 വരെ യുഎഇയിലേക്ക് പ്രവേശിക്കാന്‍ നിങ്ങളെ അനുവദിക്കുമെന്നാണ് ജനുവരി 4 ന് നല്‍കിയിട്ടുള്ള അപ്‌ഡേറ്റില്‍ പറയുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ സമയത്ത് യുഎഇയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ കയറ്റിയ ഇന്ത്യന്‍ വിമാനകമ്പനി എയര്‍ ഇന്ത്യ എക്‌സ്പ്രസും ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

സാധുവായ ഒരു ദുബായ് റസിഡന്‍സ് വിസ കൈവശമുള്ളവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ദുബായിലേക്ക് മടങ്ങുന്നതിനായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സില്‍ നിന്നുള്ള അനുമതി നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരത്തില്‍ അനുമതി ലഭിക്കാത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്ന് ഫ്‌ലൈ ദുബായ് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ അല്ലാതെ മറ്റേതെങ്കിലും എമിറേറ്റ് നല്‍കിയ സാധുവായ റസിഡന്‍സ് വിസയാണ് നിങ്ങളുടെ കൈവശമുണ്ടെങ്കില്‍, വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് യുഎഇയിലേക്കുള്ള എന്‍ട്രി / റീ എന്‍ട്രി പാസ് സ്ഥിരീകരിക്കേണ്ടതുണ്ട്. യുഎഇയിലേക്കുള്ള നിങ്ങളുടെ പ്രവേശനം / പുനപ്രവേശനം എന്നിവ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എങ്കില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല.

Top