വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ബോയിങ്ങുമായി ഒപ്പുവെച്ച് ഫ്‌ളൈ ദുബായ്

ദുബായ്: 225 ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ച് ഫ്‌ളൈ ദുബായ്.

എയര്‍ ഷോയില്‍ വച്ച് ബുധനാഴ്ചയാണ് 27 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഫ്‌ളൈ ദുബായ് ബോയിങ്ങുമായി ഒപ്പുവെച്ചത്.

നിലവില്‍ 61 വിമാനങ്ങളാണ് ഫ്‌ളൈ ദുബായ്ക്കുള്ളത്. പുതിയ കരാര്‍ നടപ്പാകുന്നതോടെ ശ്രേണി മൂന്നിരട്ടി വര്‍ധിക്കും.

2019 മുതല്‍ 2029 വരെയുള്ള പത്തു വര്‍ഷത്തില്‍ കരാര്‍ അനുസരിച്ചുള്ള മുഴുവന്‍ വിമാനങ്ങളും ഫ്‌ളൈ ദുബായ് സ്വന്തമാക്കുകയും ചെയ്യും.

നിലവില്‍ 44 രാജ്യങ്ങളിലായി 97 ലക്ഷ്യ സ്ഥാനങ്ങളിലേക്കു പറക്കുന്ന ഫ്‌ളൈ ദുബായിയുടെ ഭാവി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതാണ് പുതിയ കരാറെന്ന് ഫ്‌ളൈ ദുബായ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായീദ് അല്‍ മക്തൂം പറഞ്ഞു.

Top