ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തക രംഗത്തെ ഉത്തേജിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ ഒമ്പത് പദ്ധതികളെന്ന് ധനമന്ത്രി നിർമല സീതാരാമൻ.അന്തർസംസ്ഥാന തൊഴിലാളികൾ വഴിയോര കച്ചവടക്കാർ തുടങ്ങി ഏറ്റവും സാധാരാണക്കാർക്കുള്ള പ്രഖ്യാപനമാണ് ഇന്നത്തേതെന്നും ധനമന്ത്രി പറഞ്ഞു.
കർഷകർക്കായി രണ്ട് പ്രഖ്യാപനങ്ങളാണ് സാമ്പത്തിക പാക്കേജിന്റെ രണ്ടാംഘട്ടത്തിലുള്ളത്. കുടിയേറ്റ തൊഴിലാളികൾക്ക് മൂന്ന് പദ്ധതികളും വഴിയോര കച്ചവടക്കാർക്കായി രണ്ടു പദ്ധതികള്‍ വീതവും രണ്ടാം ഘട്ടത്തിൽ
പ്രഖ്യാപിക്കും.
25 ലക്ഷം പുതിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി. ഇതിലൂടെ 25,000 കോടിയുടെ സാമ്പത്തിക സഹായം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയതായും മന്ത്രി വ്യക്തമാക്കി.
മൂന്നു കോടി കര്‍ഷകര്‍ക്കു കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിച്ചു. ഇതുവരെ 4.22 ലക്ഷം കോടി രൂപയുടെ വായ്പ കര്‍ഷകര്‍ക്കു വിതരണം ചെയ്തായും മന്ത്രി പറഞ്ഞു. മൂന്നു മാസം മൊറട്ടോറിയം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കി.
നബാര്‍ഡ് വഴി 29600 കോടി ഗ്രാമീണ ബാങ്കുകള്‍ക്ക് നല്‍കിയെന്നും മന്ത്രി അറിയിച്ചു.
ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
1. പാവങ്ങൾക്കായി 7200 സ്വയംസഹായ സംഘങ്ങൾക്ക് രൂപീകരിച്ചു.
2. അതിഥി തൊഴിലാളികൾക്ക് 10,000 കോടി രൂപ വേതനം നൽകി.
3. സ്വയം സഹായ സംഘങ്ങൾക്ക് പൈസ പോർട്ടൽ വഴി ധനസഹായം നൽകി
4. ക്യാംപുകളിലെ അതിഥിതൊഴിലാളികൾക്കു മൂന്നു നേരം ഭക്ഷണം നൽകി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കാണ് തുക നൽകിയത്.
5. അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ 11,000 കോടി അനുവദിച്ചു.
6. 12,000 സ്വയം സഹായ സംഘങ്ങൾ മൂന്നു കോടി മാസ്ക് നിർമിച്ചു.
7. കർഷക മേഖലയ്ക്കു ഗ്രാമീണ മേഖലയ്ക്കുമായി 86,000 കോടി രൂപ വായ്പ നൽകി.
8. വഴിയോര കച്ചവടക്കാര്‍ക്ക് അയ്യായിരം കോടിയുടെ വായ്പാ പദ്ധതി. പതിനായിരം കോടി രൂപയുടെ ഈ പദ്ധതിക്ക് ഒരുമാസത്തിനകം രൂപംനല്‍കും. ഡിജിറ്റല്‍ പെയ്മെന്‍റുകള്‍ക്ക് ഇന്‍സെന്‍റീവ് നല്‍കും. 50 ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കും.
9. മുദ്ര ശിശു ലോണ്‍ തിരിച്ചടവില്‍ 12 മാസത്തേക്ക് രണ്ട് ശതമാനം പലിശ ഇളവ്
10. രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകുന്ന വിധത്തില്‍ പൂര്‍ണമായും റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പാക്കും.
11. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ച് കിലോ ധാന്യം, ഒരു കുടുംബത്തിന് ഒരു കിലോ കടല എന്നിവ പ്രതിമാസം നല്‍കും. എട്ടു കോടി അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
12. അടത്ത രണ്ടു മാസത്തേയ്ക്ക് എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. അസംഘടിത മേഖലയില്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് മനിമം കൂലി ഉറപ്പാക്കും.
13.അസംഘടിത മേഖലയില്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് മനിമം കൂലി ഉറപ്പാക്കും.
14.നാടുകളിലേക്ക് തിരികെ പോകുന്ന തൊഴിലാളികള്‍ക്ക് അവിടെ തന്നെ തൊഴില്‍ ഉറപ്പാക്കും.
15. അതിഥി തൊഴിലാളികൾക്ക് ഏതു സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം വാങ്ങാൻ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി.
16∙ പൊതുവിതരണ സംവിധാനത്തിൽ ഉൾപ്പെട്ട 23 സംസ്ഥാനങ്ങളിലെ 67 കോടി പേർക്ക് ഈ സൗകര്യം 2020 ഓഗസ്റ്റിനകം ലഭ്യമാക്കും. ആകെ ഉപഭോക്താക്കളിലെ 83% പേരും ഓഗസ്റ്റിനകം പദ്ധതിയുടെ ഭാഗമാകും.
17. പിഎം ആവാസ് യോജനയിൽ അതിഥി തൊഴിലാളികൾക്കായി താമസസൗകര്യം.