റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി. എന്നാല്‍, മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര ഉള്‍പ്പടെ അഞ്ചു പ്രതികളെ കേസില്‍ വെറുതെ വിട്ടു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് റാഞ്ചിയിലെ സി ബി ഐ പ്രത്യേക കോടതി വിധി പറഞ്ഞത്. ഈ കേസില്‍ വിധി പറയുന്നത് പലതവണ മാറ്റി വച്ചിരുന്നു. കേസില്‍ ഏഴുപേര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
1995-96ല്‍ ഡുംക ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ കൈക്കലാക്കിയെന്നാരോപിച്ചു 48 പേര്‍ക്കെതിരെയാണു കുറ്റപത്രം തയ്യാറാക്കിയത്. വിചാരണ സമയത്തു 14 പേര്‍ മരിക്കുകയും രണ്ടുപേര്‍ മാപ്പുസാക്ഷികളാവുകയും ചെയ്തതോടെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി.
ആറു കാലിത്തീറ്റ കേസുകളില്‍ മൂന്നെണ്ണത്തില്‍ വിധി പ്രഖ്യാപിച്ചിരുന്നു. ആദ്യ കേസില്‍ ലാലുവിന് അഞ്ചരവര്‍ഷവും രണ്ടാം കേസില്‍ മൂന്നര വര്‍ഷവും മൂന്നാം കേസില്‍ അഞ്ചു വര്‍ഷവും തടവു ശിക്ഷ ലഭിച്ചു.