കൊച്ചിയില്‍ മൂടല്‍ മഞ്ഞിനൊപ്പം നേരിയ ഗന്ധവും : ആശങ്കയോടെ ജനങ്ങള്‍

കൊച്ചി : നഗരത്തില്‍ പതിവില്ലാത്ത വിധം മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടതില്‍ ആശങ്കയോടെ ജനങ്ങള്‍. മഞ്ഞ് മൂടിയത് ദേശീയ പാതയില്‍ അടക്കം വാഹന ഗതാഗതത്തെ ബാധിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിലും മഞ്ഞുണ്ടെങ്കിലും ഇത് സര്‍വീസുകളെ ബാധിച്ചിട്ടില്ല. അതേസമയം, ജലാംശം തീരെ ദൃശ്യമാകാത്തതിനാല്‍ ഇത് മഞ്ഞ് തന്നെയാണോ എന്ന സംശയവുമുണ്ട്. ചിലയിടത്ത് മഞ്ഞിന്റെ കൂടെ നേരിയ ഗന്ധം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

Top