ഫിലഡല്‍ഫിയ : പതിനെട്ടാം ഫൊക്കാനാ(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) അന്തര്‍ദേശീയ കണ്‍വെന്‍ഷന് ‘സൗഹൃദ നഗറില്‍’ തിരി തെളിഞ്ഞു.
കേരള സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശനിയാഴ്ച്ച വൈകിട്ട് സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കടകംള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ രാജൂ ഏബ്രാഹം, മോന്‍സ് ജോസഫ്, ചിറ്റയം ഗോപകുമാര്‍, വി പി സജീന്ദ്രന്‍, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, നോവലിസ്റ്റ് കെ പി രാമനുണ്ണി, നോര്‍ക്കാ എക്സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ നായര്‍, തുടങ്ങിയവരും പങ്കെടുത്തു.