മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ; പുതിയ ഹാന്‍ഡ്‌സെറ്റുമായി ഗൂഗിള്‍

സ് മാര്‍ട്ട് ഫോണ്‍ വിപണി അടക്കി വാഴാന്‍ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കുമെന്ന് ഗൂഗിള്‍. 2020ല്‍ പുറത്തിറക്കുന്ന പിക്‌സല്‍ ഫോണുകള്‍ മടക്കാവുന്നതായിരിക്കും.

ഇനി 5ജി സ്മാര്‍ട്ട്‌ഫോണുകളായിരുക്കും വിപണിയില്‍ സജീവമാവുക. ഇത് മുന്നില്‍ കണ്ടാണ് പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.ഗൂഗിള്‍ പുതിയ ഏഴ് ഹാന്‍ഡ് സെറ്റുകള്‍ അവതരിപ്പിക്കും. ഇതില്‍ ഒന്നോ രണ്ടോ എണ്ണം മടക്കാവുന്നവായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാംസങ്ങും ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് വിവരം. കഴിഞ്ഞ നവംബറില്‍ നടന്ന ആന്‍ഡ്രോയിഡ് ഡെവ് ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. മടക്കാവുന്ന ഫോണുകളില്‍ ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് ഒഎസില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാംസങ്ങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഇത് വേഗമാര്‍ന്ന സ്മാര്‍ട് ഫോണ്‍ അനുഭവം പ്രദാനം ചെയ്യുമെന്നുമാണ് അന്ന് ഗൂഗിള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മടക്കാവുന്ന ഫോണുമായി ഗൂഗിള്‍ എത്തുന്നത്‌

Top