ബെയ്ജിങ്: അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
ദോക്‌ലാമില്‍ 72 ദിവസം ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം നിന്ന സംഭവത്തിനു ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരമൊരു ചര്‍ച്ച നടത്തുന്നത്.
അതിര്‍ത്തിമേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും, ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.
വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രണയ് വര്‍മയും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഏഷ്യന്‍ അഫേഴ്‌സ് ഡയറക്ടര്‍ ജനറല്‍ സിയ ഖിയാനും തമ്മിലായിരുന്നു കൂടിക്കാഴ്ച.
അടുത്ത മാസം ഡല്‍ഹിയില്‍ റഷ്യ, ഇന്ത്യ, ചൈന (ആര്‍ഐസി) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായായിരുന്നു ചര്‍ച്ച.