ന്യൂഡൽഹി: ഉത്തരാഖണ്ഡും ഇന്ധന നികുതി കുറച്ചു.
ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഹിമാചലിനും നികുതി കുറച്ചതിന് പിന്നാലെയാണ് ഉത്തരാഖണ്ഡിന്റെ നീക്കം.
സെസ്സ് 2 ശതമാനവും മൂല്യവര്‍ദ്ധിത നികുതി 2 ശതമാനവുമാണ് കുറച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് ധനമന്ത്രി ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തി.
ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ ഇളവ് വരുത്തിയതിന് ശേഷമാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഗുജറാത്ത് ഇന്ധന നികുതി കുറച്ചു കൊണ്ടുളള ഉത്തരവ് ഇറക്കിയിരുന്നു. ഗുജറാത്തില്‍ ഇന്ധനികുതി നാല് ശതമാനമാണ് കുറച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
മഹാരാഷ്ട്ര പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയുമാണ് കുറച്ചത്.
എന്നാല്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടാണ് കേരള സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.