കൊല്‍ക്കത്ത: ഒഡീഷയില്‍ കനത്ത നാശനഷ്ടം വിതച്ച ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ എത്തി. ശക്തി കുറഞ്ഞ ശേഷമാണ് ഫോനി ബംഗ്ലാദേശില്‍ എത്തിയത്. നാല് പേര്‍ മരിച്ചതായും 63 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. 500 വീടുകള്‍ തകര്‍ന്നു.
ഇന്ന് രാവിലെ ഫോനി പശ്ചിമ ബംഗാളിലെത്തിയെങ്കിലും വലിയ നാശം വിതച്ചിരുന്നില്ല. തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് നീങ്ങുകയായിരുന്നു. 30-40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
വെള്ളിയാഴ്ചയാണ് ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ ആഞ്ഞടിച്ചത്. ഒഡീഷയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് എട്ടു പേരുടെ മരണത്തിനിടയാക്കിയിരുന്നു. പ്രദേശത്തു നിന്നും 11 ലക്ഷത്തോളം പേരെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത നാശനഷ്ടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി 1000കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു.