കൊല്‍ക്കത്ത: ഒഡീഷയില്‍ കനത്ത നാശനഷ്ടം വിതച്ച ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നു. ശക്തി കുറഞ്ഞ ശേഷമാണ് ഫോനി ബംഗ്ലാദേശിലേക്ക് നീങ്ങുന്നത്.
ഇന്ന് രാവിലെ ഫോനി പശ്ചിമ ബംഗാളിലെത്തിയെങ്കിലും വലിയ നാശം വിതച്ചില്ല. തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് നീങ്ങി. 30-40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
വെള്ളിയാഴ്ചയാണ് ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ ആഞ്ഞടിച്ചത്. ഒഡീഷയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് എട്ടു പേരുടെ മരണത്തിനിടയാക്കിയിരുന്നു. പ്രദേശത്തു നിന്നും 11 ലക്ഷത്തോളം പേരെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത നാശനഷ്ടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി 1000കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു.