food – america – report

വാഷിംഗ്ടണ്‍: മുപ്പത്തിനാല് രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണമില്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഇതില്‍ എണ്‍പത് ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. രാജ്യങ്ങളില്‍ നടക്കുന്ന കലാപങ്ങള്‍, വരള്‍ച്ച, വെള്ളപൊക്കം എന്നവയാണ് ഇതിനു കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖ്, സിറിയ,യമന്‍, സൊമാലിയ, സെന്റട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്ക് എന്നിവിടങ്ങളില്‍ നടക്കുന്ന കലാപങ്ങള്‍ വന്‍ നഷ്ടമാണ് കാര്‍ഷിക ഉത്പാദനത്തില്‍ വരുത്തുന്നത്. ഇതു മൂലം ദുരിതത്തിലാകുന്നത് ജനങ്ങളാണ്.

മാത്രമല്ല കലാപങ്ങളുടെ അനന്തരഫലം കുടിയേറ്റക്കാരെ വഹിക്കുന്ന അയല്‍രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏകദേശം ഒരു ലക്ഷത്തോളം കുടിയേറ്റക്കാരെ വഹിക്കുന്ന കോംഗോയില്‍ കലാപങ്ങള്‍മൂലം 1.5 മില്യണ്‍ പേര്‍ സ്ഥാനമാറ്റമുണ്ടാകുകയും കൂടാതെ എല്‍ലനിനോ പ്രതിഭാസം മൂലമുണ്ടാകുന്ന വെള്ളപൊക്കം അഞ്ചുലക്ഷത്തോളം പേരെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്‍നിനോ മൂലമുണ്ടാകുന്ന വരള്‍ച്ച 2016ലെ ദക്ഷിണാഫ്രിക്കന്‍ ധാന്യഉത്പാദനത്തിന് വന്‍ കുറവാണ് വരുത്തിയിട്ടുള്ളത്. ഈ പ്രതിഭാസം മൂലമുണ്ടാകുന്ന ഉണങ്ങിയ കാലാവസ്ഥ സെന്‍ട്രല്‍ അമേരിക്കന്‍ കരീബിയന്‍ പ്രദേശളിലെ കാര്‍ഷിക രംഗത്തെ അടുത്ത മൂന്നു വര്‍ഷത്തോളം ബാധിക്കുമെന്നും പറയുന്നു.

215ലെ കുറഞ്ഞ ഉല്പന്നം മൂലം ഭക്ഷ്യ സുരക്ഷ കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ കുറവാണ്. സിംബാവേ, ചാഡ്, ഗിനിയ,മാലി, സുഡാന്‍, കെനിയ, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, നേപ്പാള്‍ എന്നിവയും ഭക്ഷണത്തിനു കുറവുള്ള രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

Top