മുംബൈ: ഭക്ഷണം ഒരാളുടെ തിരഞ്ഞെടുപ്പാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യാ നായിഡു.
താനൊരു മാംസഭുക്കാണ്. എല്ലാവരെയും സസ്യഭുക്കുകളാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ചിലരുടെ വാദം. എന്നാല്‍ എന്താണ് കഴിക്കേണ്ടതെന്നോ വേണ്ടാത്തതെന്നോ ജനങ്ങളാണ് തീരുമാനിക്കേണ്ടത് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ ചോദ്യത്തിനു മറുപടിയായി നായിഡു പറഞ്ഞു. കശാപ്പു നിരോധനവും ബീഫ് നിരോധനവും സംബന്ധിച്ചുയരുന്ന ആശങ്കകള്‍ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ആന്ധ്രപ്രദേശില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ആളാണ് താന്‍. മാംസഭുക്കായിട്ടും താന്‍ പാര്‍ട്ടി അധ്യക്ഷനായി. എല്ലാവരെയും സസ്യഭുക്കുകളാക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തോടുള്ള മറുപടിയാണിതെന്നും നായിഡു വ്യക്തമാക്കി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നയം ആരുടെയും ഭക്ഷണത്തെ നിയന്ത്രിക്കാനല്ലെന്നും മറിച്ച് മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ളതാണെന്നും കേന്ദ്രമന്ത്രിമാര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.