Food Linked to Right to Life: Allahabad HC on Slaughterhouse Ban

yogi-adithya-nath

അലഹാബാദ്: ഉത്തര്‍പ്രദേശില്‍ പിന്‍വാതിലിലൂടെ ബീഫ് നിരോധനം പൂര്‍ണമായും നടപ്പിലാക്കാനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. എന്ത് ഭക്ഷണം കഴിയ്ക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. ഭക്ഷണവും ഭക്ഷണ ശീലവും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി വിലയിരുത്തി.

അറവുശാലയുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപാരി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുഛേദപ്രകാരം ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ബീഫ് നിരോധനമെന്നും കോടതി അറിയിച്ചു.

ബീഫ് നിരോധനം വ്യവസായികളേയും ഉപഭോക്താക്കളേയും ഒരുപോലെ ബാധിക്കുന്നതാണ്. ഭക്ഷണ വൈവിധ്യം സംസ്ഥാനത്തിന്റെ മതേതര സംസ്‌കാരത്തിന്റെ ഭാഗമാണ്. 10 ദിവസത്തിനകം അനധികൃത കശാപ്പു ശാലകള്‍ക്കെതിരായ നടപടികളെകുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Top