തിരുവനന്തപുരം: സപ്ലൈകോയിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പൊതുമേഖല സ്ഥാപനമെന്ന നിലയില്‍ സപ്ലൈകോയെ സംരക്ഷക്കെണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്. ഉടന്‍ സാധനങ്ങള്‍ സപ്ലൈകോയില്‍ എത്തി തുടങ്ങുമെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.
ശബരി കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിച്ചേക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഭാരത് അരിയെ വെല്ലാന്‍ കേരളത്തിന്റെ കെ റൈസ് വിപണിയിലേക്ക് എത്തും. സപ്ലൈകോ വഴിയാണ് വിതരണം നടത്തുക. ജയ അരി 29 രൂപ, കുറുവ അരി 30 രൂപ, മട്ട അരി 30 രൂപ എന്നിങ്ങനെയാകും വില നിരക്ക്. ഒരു കാര്‍ഡിന് 5 കിലോ അരി ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.റേഷന്‍ കാര്‍ഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷന്‍ വിതരണത്തില്‍ ഭാഗികമായ തടസ്സം നേരിട്ടത് എന്ന് മന്ത്രി പറഞ്ഞുല്‍. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് തല്‍ക്കാലം നിര്‍ത്തിയതായി മന്ത്രി അറിയിച്ചു.
വര്‍ക്ക് ലോഡ് കൂടുതലായത് കൊണ്ടാണ് നിര്‍ത്തിവെച്ചത്. ഇന്ന് മുതല്‍ പത്താം തീയതിവരെ മസ്റ്ററിങ് ഇല്ല. ഈ മാസം 15, 16, 17 തീയതികളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. ഈ ദിവസങ്ങളില്‍ മസ്റ്ററിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും. റേഷന്‍ കടകള്‍ക്ക് സമീപത്തുള്ള കേന്ദ്രങ്ങളിലാണ് മസ്റ്ററിംഗ് നടത്തുക. സപ്ലൈകോയില്‍ അടുത്താഴ്ചയോടു കൂടി എല്ലാം സബ്‌സിഡി സാധനങ്ങളും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെറുപയര്‍ അടക്കമുള്ള സാധനങ്ങള്‍ സപ്ലൈകോയുടെ ഗോഡൗണുകളിലേക്ക് എത്തി. ശബരി കെ റൈസ് എന്ന പേരില്‍ അരിവിതരണം ചെയ്യും.നിലവില്‍ വിതരണം ചെയ്യുന്ന പത്ത് കിലോ അരിയുടെ ഭാഗമായി തന്നെയാണ് കെ റൈസ് വിതരണവും. ഉച്ച ഭക്ഷണത്തെ ലക്ഷ്യമിട്ടാണ് അരിയുടെ വിതരണം.നേരത്തെ തന്നെ റേഷന്‍ വ്യാപാരി പണിമുടക്കില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ഉറപ്പ് നല്‍കിയിരുന്നുസംഘടനകള്‍ പിന്‍മാറണം എന്നും മന്ത്രി ആവശ്യപ്പെട്ടു.