തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് അരിവില കൂടില്ലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍.
ആവശ്യത്തിനുളള അരി ശേഖരിച്ചിട്ടുണ്ടെന്നും, ഓണച്ചന്തകള്‍ വഴി അരി വിതരണം ചെയ്യുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം, നിയമസഭയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് എതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
സ്വാശ്രമ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
എന്നാല്‍ ആരോഗ്യമന്ത്രി മറുപടി പറയുമെന്ന് സ്പീക്കര്‍ പറഞ്ഞു. അതിനാല്‍, പ്രതിപക്ഷ ബഹളത്തിനിടെ ആരോഗ്യമന്ത്രി മറുപടി നല്‍കി.
ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി.
അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹര സമരം രണ്ടാം ദിവസവും തുടരുകയാണ്.
എംഎല്‍എമാരായ റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പളളി, ടി വി ഇബ്രാഹിം, വി പി സജീന്ദ്രന്‍, എം ഷംസുദ്ദീന്‍ എന്നിവര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹമിരിക്കുകയാണ്.