കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ

നാദാപുരം: കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. കോളജ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 18 പേർ ആശുപത്രിയിൽ ചികിത്സ തേടി. കാന്റീനിലേക്ക് പൊറോട്ടയുണ്ടാക്കി നൽകിയ കാറ്ററിംഗ് യൂണിറ്റിൽ വൃത്തിഹീനമായി ഭക്ഷണം സൂക്ഷിച്ചതായി കണ്ടെത്തി.

പുളിയാവിലെ മലബാർ ആർട്‌സ് ആന്റ് സയൻസ് കോളജിലെ 18 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കോളജിലെ കാന്റീനിൽ നിന്ന് പൊറോട്ടയും കടലക്കറിയും കഴിച്ച വിദ്യാർത്ഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പൊറോട്ട പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് കാന്റീൻ ജീവനക്കാർ പറഞ്ഞു.

Top