നോയിഡ: നോയിഡയിലെ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 30ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സെക്ടര്‍ 132 ലുള്ള സ്‌കൂളായ സ്‌റ്റെപ്പ് ബൈ സ്റ്റെപ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റത്. എത്ര കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ബിഎന്‍ സിംഗ് അറിയിച്ചു.
സിറ്റി മജിസ്‌ട്രേറ്റിനെയും സര്‍ക്കിള്‍ ഓഫീസറെയും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥനെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 25-30 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം ലഭിച്ചത്. ഉദ്യോഗസ്ഥരെ ആദ്യം സ്‌കൂളിനകത്തേക്ക് കടത്തി വിടാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഈ വിഷയം ഞങ്ങളുടെ പരിഗണനയിലാണ്’, സിംഗ് പറഞ്ഞു.
ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രാതലും ഉച്ചഭക്ഷണവും കാന്റീനില്‍ നിന്നാണ് നല്‍കുന്നത്. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. അതേസമയം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.