തിരുവനന്തപുരം: തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. 57 വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്കു കഴിക്കാന്‍നല്‍കിയ മുട്ടയില്‍നിന്നോ കറിയില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് വിവരം. ആ ദിവസം കുട്ടികള്‍ക്ക് അസ്വസ്ഥതകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ പത്തു കുട്ടികള്‍ അസ്വസ്ഥതകാരണം വീട്ടിലേക്കു മടങ്ങിപ്പോയി.
വൈകീട്ടോടെ വേങ്ങോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഛര്‍ദിയും വയറുവേദനയും കാരണം വിദ്യാര്‍ഥികള്‍ കൂട്ടമായി ചികിത്സയ്‌ക്കെത്തി. ഇതോടെയാണ് രക്ഷാകര്‍ത്താക്കള്‍ക്ക് സംശയം തോന്നിയത്. കുട്ടികളെ സ്‌കൂള്‍ വാഹനത്തിലും 108 ആംബുലന്‍സിലുമായി എസ്.എ.ടി. ആശുപത്രിയില്‍ ഉടന്‍ എത്തിക്കുകയായിരുന്നു.