തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇളബ സർക്കാർ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്ന് കുട്ടികൾ കുഴഞ്ഞു വീണു. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെല്ലാം സഹവാസ ക്യാമ്പിൽ പങ്കെടുത്തിരുന്നു. വിദ്യാർത്ഥികളുടെ നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.